വായനക്കാരെ, ഇവിടെ ഒരു കവി നിങ്ങളുടെ സഹായത്തിനായി കാത്തിരിക്കുന്നു

രോഗാവസ്ഥയിൽ നിസ്സഹായനായ കവി പുസ്തകം വാങ്ങി സഹായിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്ത്. കവിയായ ഗോപി ടി എന്ന എഴുത്തുകാരനാണ് സുമനസുകളുടെ സഹായം അഭ്യർഥിച്ചു ഫേസ്‍ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഹിഗ്വിറ്റയുടെ രണ്ടാം വരവ് എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചികിത്സക്ക് ചിലവ് അധികമായതിനാലാണ് കവി വായനക്കാരുടെ സഹായം തേടുന്നത്. കുറിപ്പ് വായിക്കാം:

പ്രിയ സുഹ്യത്തുക്കളെ,

ഒരിക്കല്‍ കൂടി എന്‍റെ കവിത സമാഹാരമായ ‘ഹിഗ്ഗ്വറ്റയുടെ രണ്ടാം വരവി’ന്‍റെ ഒരു കോപ്പി വാങ്ങി എന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുകയാണ്.

എന്‍റെ രോഗാവസ്ഥയെപ്പറ്റി അറിയാമല്ലോ.കുടലിലും കരളിലും കാന്‍സര്‍ ബാധിച്ച് 4th stage ല്‍ ആയിരുന്നു. Raidiation ,46മണിക്കൂര്‍ നീണ്ട 16 കീമോകള്‍,ഒരു major സര്‍ജറി ഇവയൊക്കെ ചെയ്തിട്ടുണ്ട് .
ചികില്‍സക്കിടയില്‍ ഹ്യദ്രോഗവുംപിടിപെട്ടു .ഇപ്പോള്‍ അതിനും ചികില്‍സ ചെയ്യുന്നു .ആദ്യം ചികില്‍സ മലബാര്‍ കാന്‍സര്‍ സെന്‍ററിലായിരുന്നു.ഇപ്പോള്‍ lakeshore ആശുപത്രിയിലും .

12/11/2018ന് എടുത്ത PET CT report കിട്ടിയപ്പോള്‍ തളര്‍ന്നുപോയി .കരളില്‍ വീണ്ടും കാന്‍സര്‍ ബാധിച്ചി രിക്കുന്നു.പുതുതായി ശ്വാസകോശത്തിലും ബാധിച്ചിട്ടുണ്ട്.ഇനി മുമ്പത്തേക്കാള്‍ ശ്രദ്ധയോടെ ചികില്‍സ തുടരേണ്ടതുണ്ട്.

ഇതുവരെ 15 ലക്ഷത്തിലേറെ രൂപ ചെലവായിട്ടുണ്ട്.അതില്‍ പകുതിയും കവിതസമാഹാരം വിറ്റു കിട്ടിയതും fb യിലെ സുഹ്യത്തുക്കള്‍ സഹായിച്ചതുമാണ്.

ഇനി പെട്ടെന്ന് തന്നെ ഒരു സര്‍ജറിയും
കീമോയും ചെയ്യേണ്ടതുണ്ട്.അതിന് പണം കണ്ടെത്താന്‍ എന്‍റെ മുമ്പിലുള്ള വഴി കവിത സമാഹാരത്തിന്‍റെ വില്‍പനയും fb സുഹ്യത്തുക്കളുടെ സഹായവുമാണ്.ഹിഗ്ഗ്വറ്റയുടെ രണ്ടാം വരവിന്‍റെ വില 100 രൂ പയാണ്.vpp ആയാണ് അയക്കുന്നത് .Vpp ചാര്‍ജ് ഞാന്‍ തന്നെ അടക്കും. Postman പുസ്തകവുമായി വരുമ്പോള്‍ 105 രൂപ കൊടുത്താല്‍ മതി .ഇതുവരെ പുസ്തകം വാങ്ങിയിട്ടില്ലെങ്കില്‍ ഒരു കോപ്പി വാങ്ങി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു .അടുത്ത സുഹ്യത്തുക്കളെ ക്കൊണ്ടും വാങ്ങിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

പുസ്തകത്തിന് വേണ്ടി Facebook വഴിയോ ,9249714813 എന്ന നമ്പറില്‍ വിളിച്ചോ,ഇതേ നമ്പറില്‍ Whatsapp ചെയ്തോ message ചെയ്തോ അറിയിച്ചാല്‍ മതി.
Address
Gopi.T.
V.K.HOUSE
Nr.Govt.ITI Thottada
Kannur -7

A/c no.67391241624
IFSC -SBIN0070238

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ബിനോയ് യൂനുസ്, ഖലീഫ സെൻറർ, വെളിയന്നൂർ .P.o ,തൃശ്ശൂർ-680021.ph: 9074487685

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here