മാനത്തെ കരിമുകിലിൻ
ചേലുറ്റ കണ്ണീരേ,
മഴയെന്നു വിളിച്ചോട്ടെ
കുളിരിന്റെ തോഴീ നിന്നെ!
ദുരിതത്തിൻ വേനലിനു
വിട ചൊല്ലാൻ നീ വന്നോ?
നീയെന്തേ വൈകിയതീ
മണ്ണിന്റെ തീയ്യാറ്റാൻ ?
മണ്ണിനെ നീ തഴുകുമ്പോൾ
പുതുനാമ്പുകൾ വരവായി!
നാണത്താലവളുടെ മെയ്യിൽ
പച്ചപ്പുകൾ പടരുന്നു!
പുളകത്തിൻ വേരുകള-
ങ്ങാഴത്തിൽ നീളുമ്പോൾ
തിരയുന്നതൂർജ്ജത്തിൻ
വറ്റാത്ത ഖനിയാകാം!
ഇന്നത്തെയീ പുളകം
നാളത്തെ വേനലിന്
പൂക്കളായൊരുങ്ങുന്നു!
കനികളായ് മാറുന്നു!
മാനത്തെ കരിമുകിലിൻ
ചേലുറ്റ കണ്ണീരേ,
മഴയെന്നു വിളിച്ചോട്ടെ
കുളിരിന്റെ തോഴീ നിന്നെ!
Click this button or press Ctrl+G to toggle between Malayalam and English