കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 7,8,9 തീയതികളില്‍ ചെറായിയില്‍ വെച്ച് സംസ്ഥാന തലത്തില്‍ സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ള യുവ എഴുത്തുകാര്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യാത്രാബത്ത എന്നിവയും സാക്ഷ്യപത്രവും അക്കാദമി നല്‍കും. മലയാളത്തില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും കഥ, കവിത, നിരൂപണം, ആസ്വാദനം, വായനാക്കുറിപ്പ് എന്നീ ഏതെങ്കിലും മേഖലകളിലെ സ്വന്തം രചനയും സഹിതം 2018 ഓഗസ്റ്റ് 16-ന് മുമ്പ് അയയ്ക്കുക.അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-68002
Home പുഴ മാഗസിന്