ജീവിതത്തിലെ കണക്കിൻ കളങ്ങൾ അക്കങ്ങൾ നിറഞ്ഞ് ,
ചിഹ്നങ്ങൾ നിറച്ച് ചുവടു
മാറ്റിക്കൊണ്ടേയിരുന്നു.
കൂട്ടിയതെല്ലാം കുറച്ചും ,
കുറച്ചതെല്ലാം കൂട്ടിയും
ഉത്തരങ്ങൾ പരസ്പരം
ഉയർന്നു നിന്നു.
ശരികൾ മാത്രം നിറഞ്ഞ
ഉത്തരസൂചിക കാണവേ
തെറ്റുത്തരങ്ങൾ
ഗദ്ഗദമുയർത്തിപ്പിടഞ്ഞു.
തെറ്റിനെ ശരിയാക്കാനൊരുങ്ങി, കളിക്കളങ്ങളിൽ
അക്കങ്ങളോടിപ്പരതി.
പൂജ്യങ്ങളൊരായിരമായ്
ആകാശം മറയവേ;
പിന്നിലൊരു
സാന്ത്വനമായെത്തിയ
ഒന്നെന്ന നീ,
എന്നെ ആകാശത്തോളം
ഉയർത്തി !!
നല്ല വരികൾ… 👌👌
🙏