സി.വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം പ്രിയാ ജോസഫിന്

 

സി.വി. ശ്രീരാമന്‍റെ സ്മരണാർഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പ്രിയ ജോസഫിന്റെ ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥ തെരഞ്ഞെടുത്തു. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലന്‍, ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. 2023 ജനുവരിയില്‍ ദോഹയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമര്‍പ്പണം നടക്കുമെന്ന് സംസ്കൃതി ഖത്തർ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here