ഏഴാമത് സി.വി.ശ്രീരാമന്‍ സ്മൃതിപുരസ്‌കാരം കഥാകൃത്ത് വിവേക് ചന്ദ്രന് സമര്‍പ്പിച്ചു. വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.
ഒക്ടോബർ 31 വൈകീട്ട് 5 മണിക്ക് കുന്നംകുളം ലിവാ ടവ്വർ ഹോട്ടലിൽ ചേർന്ന യോഗത്തിൽ വെച്ച് യശോദ ശ്രീരാമൻ അവാർഡ് നൽകി. മന്ത്രി എ.സി.മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എൻ.പ്രഭാകരൻ സ്മാരക പ്രഭാഷണം നതത്തി. കെ.വി അബ്ദുള്‍ഖാദര്‍, കെ.എ മോഹന്‍ദാസ്, പി.എസ് ഷാനു എന്നിവരും യോഗത്തിൽ പങ്കെടുത്തു.