എട്ടാമത് സി.വി.ശ്രീരാമൻ സ്മൃതി പുരസ്കാരം കെ.എൻ.പ്രശാന്തിന്റെ ‘ ‘ആരാൻ ‘ എന്ന ചെറുകഥാ സമാഹാരത്തിന്.
26000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സുസ്മേഷ് ചന്ത്രോത്ത്, പി.വി.ഷാജികുമാർ, എസ്. ഹരീഷ്, സിതാര എസ്. , വി.എം.ദേവദാസ്, യമ, വിവേക് ചന്ദ്രൻ എന്നിവരാണ് ഇതിനു മുമ്പ് ഈ അവാർഡിനർഹരായവർ . കെ.എ. മോഹൻ ദാസ് ,കെ.വി.സുബ്രഹ്മണ്യൻ എന്നിവരാണ് പുസ്തകം തിരഞ്ഞെടുത്തത്.
2021 ഒക്ടോബർ 23ന് കുന്നംകുളം ലിവ ടവ്വറിൽ ചേരുന്ന സി.വി.ശ്രീരാമൻ അനുസ്മരണ യോഗത്തിൽ പുരസ്ക്കാരം നൽകും.
Click this button or press Ctrl+G to toggle between Malayalam and English