സി.​വി. കു​ഞ്ഞു​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാരം: എം. ​മു​കു​ന്ദ​ൻ​ വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​ക്ക് സ​മ​ർ​പ്പി​ക്കും

untitled-2സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്കാര ജേതാവായ വിഷ്ണു നാരായണൻ നന്പൂതിരിക്ക് പുരസ്‌കാരം ഇന്ന് സമർപ്പിക്കും. രാവിലെ 11നു വിഷ്ണുനാരായണൻ നന്പൂതിരിയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സി.വി. കുഞ്ഞുരാമൻ ഫൗണ്ടേഷൻ ചെയർമാൻ എം. മുകുന്ദൻ പുരസ്കാരം സമർപ്പിക്കും. അനാരോഗ്യം കണക്കിലെടുത്ത് വീട്ടിലെത്തി അവാർഡ് നൽകാനാണ് സി.വി. ഫൗണ്ടേഷൻ തീരുമാനിച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് സാഹിത്യപുരസ്കാരം നൽകുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here