സി.വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്‌കാരം പ്രശസ്‌ത സാഹിത്യകാരൻ സേതുവിന് . മലയാള സാഹിത്യത്തിനും ഭാഷയ്‌ക്കും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് സി.വി. കുഞ്ഞുരാമൻ ഫൗണ്ടേഷൻ ചെയർമാൻ എം.മുകുന്ദനും സെക്രട്ടറി ഹാഷിം രാജനും അറിയിച്ചു. 10,001 രൂപയും പ്രശസ്‌തിപത്രവും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപ്പന ചെയ്‌ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ,പത്രപ്രവർത്തകരായ സരിത വർമ്മ,പി.കെ. രാജശേഖരൻ എന്നിവരായിരുന്നു ജഡ്‌ജിംഗ് കമ്മിറ്റി അംഗങ്ങൾ. സി.വി. കുഞ്ഞുരാമന്റെ 73ാം ചരമവാർഷികത്തോടനുബന്ധിച്ച് പുരസ്‌കാരം സമർപ്പിക്കും.