സി.വി.ബാലകൃഷ്ണൻ്റെ എഴുത്തുജീവിതം ; പരിപാടി മാർച്ച്‌ 20 മുതൽ

 

 

എഴുത്തിൻ്റെ 57 വർഷം പിന്നിടുന്ന സി.വി.ബാലകൃഷ്ണൻ്റെ എഴുത്തുജീവിതം ചർച്ച ചെയ്യാൻ പയ്യന്നൂരിൽ വേദിയൊരുങ്ങുന്നു. സി.വി.ബാലകൃഷ്ണൻ്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ 57 ആണ്ടുകൾ ചർച്ച ചെയ്യുന്നതിന് പയ്യന്നൂർ സർഗജാലകമാണ് ആതിഥ്യമേകുക.

മാർച്ച് 20ന് വൈകിട്ട് നാലിന് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ഫോറസ്റ്റ് ബുക്സ് അങ്കണത്തിലാണ് ചടങ്ങ്. സി.വിയുടെ എഴുത്തു ജീവിതത്തെക്കുറിച്ചുള്ള ചർച്ച നിരൂപകൻ എ.വി.പവിത്രൻ തുടങ്ങിവെയ്ക്കും. കവി മാധവൻ പുറച്ചേരിയുടെ ഓർമ്മക്കുറിപ്പുകൾ ‘കുചേലസത്ഗതിയും കാറൽ മാർക്സും’ ചടങ്ങിൽ സി.വി ബാലകൃഷ്ണൻ പ്രകാശനം ചെയ്യും.

പയ്യന്നൂരിലെ ആദ്യകാല പുസ്തകക്കടയുടമ വി.വി.കുമാരൻ പുസ്തകം ഏറ്റുവാങ്ങും.സർഗജാലകം പ്രസിഡണ്ട് കെ.സി .ടി .പി അജിത അധ്യക്ഷത വഹിക്കും. ഫോറസ്റ്റ് ബുക്സ് പുസ്തക നിധി നറുക്കെടുപ്പ് ഡിവൈ. എസ്.പി: കെ.ഇ.പ്രേമചന്ദ്രൻ ചടങ്ങിൽ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സർഗജാലകം പ്രസിഡണ്ട് കെ.സി.ടി.പി അജിത, സെക്രട്ടറി ഹരിപ്രസാദ്
തായിനേരി, ട്രഷറർ എ.സതീഷ് കുമാർ, എ.കെ.ഈശ്വരൻ, സദാശിവൻ ഇരിങ്ങൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here