ചുള്ളിക്കാടിനെതിരെ വിമർശനവുമായി സി രാധാകൃഷ്ണൻ

untitled-1

അക്കാദമിക്ക് രംഗത്തെ ജീർണ്ണത ചൂണ്ടിക്കാട്ടി തന്റെ കവിതകൾ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് കടുത്ത എതിർപ്പ് രേഖപ്പെടുത്തി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ.നല്ല അദ്ധ്യാപകരെപ്പോലും മാനസികമായ തളർത്തുന്ന നിലപാടാണ് ചുള്ളിക്കാടിന്റെത് എന്നും ധിക്കാരം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ആർക്കും ഭൂഷണമല്‌ളെന്നും സി.രാധാകൃഷ്ണൻ തൃശൂരിൽ പറഞ്ഞു. കഴിഞ്ഞ ദിവസം എം ടി വാസുദേവൻ നായർ ചുള്ളിക്കാടിനെ അനുകൂലിച്ച് രംഗത്തത്തെിയിരുന്നു.

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ അയനം-സി.വി ശ്രീരാമാൻ കഥാ പുരസ്‌ക്കാരം ഇ.പി ശ്രീകുമാറിന് നൽകി സംസാരിക്കവെയാണ് സി.രാധാകൃഷ്ണൻ ചുള്ളിക്കാടിനെ വിമർശിച്ചത് .’ഒരു ഗുരുനാഥനും തന്റെ കവിത പഠിപ്പിക്കാൻ അർഹതയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയായില്ല.അക്ഷരം അറിയാവുന്നവർ പണ്ടേ ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ബാലൻ.നന്നായി ഭാഷ പഠിപ്പിക്കാൻ കഴിയുന്നവർ ഇപ്പോഴുമുണ്ട്.നല്ല അദ്ധ്യാപകരെ മാനസിികമായി തളർത്തരുത്’- സി.രാധാകൃഷ്ണൻ പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here