മലയാളകഥാ മേഖലയിലെ കുമാരനാശാനായിരുന്നു പ്രശസ്ത ദളിത് ചിന്തകനും കഥാകാരനുമായിരുന്ന സി. അയ്യപ്പനെന്നു പ്രഫ. സി.ആർ. ഓമനക്കുട്ടൻ. മലയാളത്തിൽ ആദ്യമായി പുതിയൊരു അനുഭവമണ്ഡലം അദ്ദേഹം സൃഷ്ടിച്ചു. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മഹത്വം ആരും തിരിച്ചറിഞ്ഞില്ലെന്നതോ പോകട്ടെ ദളിത് സാഹിത്യം പ്രശസ്തമായ ഇക്കാലത്തും അധികമാരും സി. അയ്യപ്പനെ വായിക്കാതെ പോകുന്നുവെന്നും ഓമനക്കുട്ടൻ പറഞ്ഞു.
സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്ന കൃതി 2019 അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവത്തിനു മുന്നോടിയായുള്ള കൃതി മുന്നൊരുക്കം പരിപാടിയുടെ ഭാഗമായി ആലുവ യുസി കോളജിൽ സംഘടിപ്പിച്ച നാടിന്റെ സാഹിത്യകാരൻ പ്രഭാഷണ പരന്പരയിൽ “സി. അയ്യപ്പൻ മരണത്തിൽനിന്നു ജീവിതത്തിലെത്തിയ കഥാകാരൻ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു “കുറ്റിപ്പുഴ കൃഷ്ണപിള്ള ജീവിതവും കാലവും’ എന്ന വിഷയത്തിൽ ഡോ. കെ.എസ്. രവികുമാർ പ്രഭാഷണം നടത്തും.