ബി.വി.ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു. ജീവിതത്തിന്റെ പുസ്തകം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോഴിക്കോട് അസ്മ ടവറില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത എഴുത്തുകാര സി.രാധാകൃഷ്ണന്‍ കെ.പി.രാമനുണ്ണിക്ക് പുരസ്‌കാരം സമ്മാനിച്ചു. രമേശ് ചെന്നിത്തല, ഡോ.എം.കെ.മുനീര്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പുരസ്‌കാരചടങ്ങില്‍ പങ്കെടുത്തു. മുഹമ്മദ് നബിയുടെ ജീവിതം ആദ്യമായി ആവിഷ്‌ക്കരിക്കപ്പെടുന്ന നോവല്‍ എന്നീ നിലകളിലാണ് ദൈവത്തിന്റെ പുസ്തകത്തിന് ഈ സവിശേഷ ബഹുമതി ലഭിച്ചത്.