കാവിനെന്തിന് കാവൽ
അക്ഷരമറിയാത്ത, മന്ത്രങ്ങളറിയാത്തയേതോ
പണിയാളൻ നമ്പിക്കൂറു ചൊല്ലി
കല്ലിൽ കൊത്തി പ്രതിഷ്ഠിച്ച
കാവിനെന്തിന് കാവൽ
അന്തിയിൽ പാളുന്ന എണ്ണ തിരികളും
ആണ്ടിലായുള്ളൊരു വറപൊടിക്കലശവും
മരനീര് കുക്കുടം വച്ചൊരാചാരവും
കോമരം തുള്ളലും മുടിയഴിച്ചാട്ടവും
മാത്രമായുള്ളൊരു പുലയന്റെ കാവിന്
കാവലു വേണമെന്നാരും പറഞ്ഞില്ല .
നഗരനാഗങ്ങളിഴഞ്ഞ കാലത്തിൽ
കറുപ്പിനെ വെറുത്തവർ , കാടിനെയറച്ചവർ
കറുത്തകാലത്തിൻ്റെ രോമം ചെരച്ചവർ
മണ്ണിൽ ചവിട്ടാതെയന്നo കഴിച്ചവർ
കാവു കാക്കുവാൻ ആരോരുമില്ലെന്നറിഞ്ഞതിൽ
വണ്ടിയിൽ കാവിനെ കൊണ്ടുപോയി
മണ്ണും മരങ്ങളും വിറ്റുതിന്നു .
പേരിൻ്റെ വാലായൊതുങ്ങിയീക്കാവുകൾ
പീലിയില്ലാത്ത പെൺമയിലിനെപ്പോൽ
ഈരടികളില്ലാതെ മുടിയഴിച്ചാടാതെ
തുടികൾ തുടിപ്പുകൾക്കന്യമായി
തലയറ്റ് ലതയറ്റ് വേരുമറ്റും
പേരിൻ്റെയറ്റമായ് കവുമാറി
തലയറ്റ് ലതയറ്റ് വേരുമറ്റും
പേരിൻ്റെയറ്റമായ് കാവുമാറി ….
Click this button or press Ctrl+G to toggle between Malayalam and English