പണ്ട് പണ്ട് മയൂരപുരം എന്നൊരു നാടുണ്ടായിരുന്നു. അവിടുത്തെ രാജാവായിരുന്നു മയൂരവർമ്മൻ . അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു . അവളുടെ പേര് മയൂരവല്ലി എന്നായിരുന്നു.
സുന്ദരിയും സുശീലയുമായ മയൂരവല്ലിയെ ഒരു ദിവസം ഭൂതത്താൻ കുന്നിലെ കുന്ത്രാണ്ടി രാക്ഷസൻ തട്ടിക്കൊണ്ടു പോയി.
കാലത്തും ഉച്ചക്കും വൈകീട്ടും മുമ്മൂന്ന് പോത്തുകളെ വിഴുങ്ങുന്ന ഒരു ഭയങ്കരനായിരുന്നു കുന്ത്രാണ്ടി രാക്ഷസൻ ! അവന്റെ കൈയിൽ നിന്നും രാജകുമാരിയെ രക്ഷിക്കാൻ എന്താണൊരു പോംവഴി ? മയൂരവർമ്മനും കൂട്ടുകാരും തലപുകഞ്ഞ് ആലോചനയായി.
ഇതിനിടയിലാണ് ഒരു ദിവസനം സന്ധ്യക്ക് കുന്ത്രാണ്ടി രാക്ഷസൻ അവിടെ എത്തിയത്. അവൻ രാജാവിനോട് പറഞ്ഞു.
” ഹേ മയൂരവർമ്മൻ ., ഓരോ ദിവസവും നീ എനിക്ക് തിന്നാൻ കരുത്തനായ ഒരു യുവാവിനെ എന്റെ ഗുഹയിലെത്തിക്കണം ! ഇല്ലെങ്കിൽ നിന്റെ മോളെ ഞാൻ ജീവനോടെ വിഴുങ്ങും ‘ ഹഹഹ …! ” ഉറക്കെ കുലുങ്ങിചിരിച്ചുകൊണ്ട് അവൻ ഭൂതത്താൻ കുന്നിലെവിടെയോ മറഞ്ഞു.
മയൂരവർമ്മൻ പേടിച്ച് വിറച്ചു . പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ തന്റെ മകളെ ആ ദുഷ്‌ടൻ കൊല്ലുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു .
മനസില്ലാ മനസോടെയാണെങ്കിലും മയൂരവർമ്മന് അക്കാര്യം സമ്മതിക്കേണ്ടി വന്നു.
പിറ്റേന്ന് രാവിലെ മയൂരവർമ്മനും ശിങ്കാരവേലനും നാട്ടാരും ചേർന്ന് പാവം ബുദ്ദൂസ് രാമനെ ഭൂതത്താൻ കുന്നിലേക്കു യാത്രയാക്കി.
അൽപ്പ ദൂരം നടന്ന് കരിമ്പനക്കാട്ടിലെത്തിയപ്പോൾ അതാ രസകരമായ കാഴ്ച …! ഒരു ചെറിയ വഴക്ക് ! ആരൊക്കെ തമ്മിലാണെന്നോ ? ഒരു സിംഹവും, ഒരു കഴുകനും, ഒരു കുഞ്ഞുറുമ്പും തമ്മിലായിരുന്നു വഴക്ക്! കാരണം വളരെ നിസാരം. മൂന്നു പേരും കൂടി വേട്ടയാടിയ ഒരു ആനക്കുട്ടിയെ പങ്കുവയ്ക്കുന്നതിനെകുറിച്ചായിരുന്നു തർക്കം.
ബുദ്ദൂസ് രാമൻ തന്റെ ഭാണ്ഡത്തിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ആനക്കുട്ടിയെ ‘ചട പടാ’ എന്ന് വെട്ടിനുറുക്കി മൂന്നാക്കി പങ്കിട്ടു . മൂന്നുപേർക്കും നല്ല കുശാൽ ! മൂക്കറ്റം തിന്നാലും തീരാത്ത ഓരോ കുന്ന് ഇറച്ചി വീതം കിട്ടി .
ബുദ്ദൂസ് രാമനോട് എങ്ങിനെ നന്ദി പറയണമെന്ന് അവർക്കു യാതൊരു നിശ്ചയവുമില്ലാതായി . സിംഹം പറഞ്ഞു.
” എന്റെ പൊന്നു ചങ്ങാതി നിനക്ക് ഞാൻ എന്റെ സടയിൽ നിന്ന് ഒരു രോമം തരാം അത് കൈവിരലിൽ കെട്ടിയാൽ ആ നിമിഷം നിനക്കൊരു കൂറ്റൻ സിംഹമാകാം”
അവൻ സന്തോഷത്തോടെ രോമം വാങ്ങി ഭാണ്ഡത്തിനുള്ളിൽ സൂക്ഷിച്ചു വച്ചു . അപ്പോൾ കഴുകൻ പറഞ്ഞു.
” ഞാനൊരു തൂവൽ തരാം അത് നെറുകയിൽ ചൂടിയാൽ നിനക്ക് ഒരു വലിയ കഴുകനാകാം”
അവൻ തൂവൽ വാങ്ങി ഭദ്രമായി വച്ചു . ഇത് കണ്ടപ്പോൾ ഉറുമ്പ് പറഞ്ഞു.
” ഞാനൊരു പഞ്ചസാരത്തരി തരാം അതിനു മന്ത്രശക്തിയുണ്ട് . ആപത്ത് വരുമ്പോൾ അത് വായിലിട്ടാൽ മതി , നീയൊരു കുഞ്ഞുറുമ്പായി മാറും!”
അവൻ പഞ്ചസാരത്തരി അലിഞ്ഞു പോകാത്തവിധം പൊതിഞ്ഞ് ഭാണ്ഡത്തിൽ വച്ചു
ബുദ്ദൂസ് രാമൻ നേരേ കോട്ടയിലേക്ക് കടന്നു. അതിന്റെ മുന്നിൽ ഒരു കൂറ്റൻ സിംഹം കാവൽ നിൽക്കുന്നുണ്ടായിരുന്നു .
ബുദ്ദൂസ് രാമൻ തന്റെ കയ്യിലുണ്ടായിരുന്ന സിംഹരോമം കൈവിരലിൽ കെട്ടി . അത്ഭുതം ! ആ നിമിഷം അവൻ അതിഭയങ്കരമായ ഒരു സിംഹമായി മാറി.
തലയുയർത്തി പിടിച്ചുകൊണ്ട് അവൻ വീണ്ടും കാവൽ സിംഹത്തിന്റെ അരികിലെത്തി.
” നീതിയാര് ? എന്തിനിവിടെ വന്നു ” കാവൽ സിംഹം ചോദിച്ചു.
” ഞാൻ തൊട്ടടുത്ത വനത്തിലെ മൃഗരാജനാണ് എനിക്ക് നിന്റെ യജമാനനെ ഒന്ന് കാണണം ” മായാസിംഹം ആവശ്യപ്പെട്ടു .
” മുറിക്കകത്തു പോയി അദ്ദേഹത്തെ കാണാൻ ആർക്കും സാധ്യമല്ല ” കാവൽ സിംഹം അറിയിച്ചു.
” ങും അതെന്താ? ” മായാസിംഹം ആരാഞ്ഞു .
”’ യജമാനന്റെ മുറി ഒരിക്കലും തുറക്കില്ല അവിടെ അദ്ദേഹം ഒരു രാജകുമാരിയെ തടവിൽ പാർപ്പി ച്ചിരിക്കുകയാണ്”
” പിന്നെങ്ങെനെ നിന്റെ യജമാനൻ അകത്ത് കയറും? ”
” യജമാനന് പല മന്ത്രവിദ്യകളും അറിയാം അദ്ദേഹത്തിന് ഏതു ജീവിയാകാനും വിഷമമില്ല. മുറിയിൽ കടക്കാൻ അദ്ദേഹം സ്വയം ഒരു ഉറുമ്പായി മാറും”
” എന്നിട്ടോ?”
” എന്നിട്ട് താക്കോൽ പഴുതിലൂടെ അകത്തുകയറും ” കാവൽ സിംഹം വിശദമാക്കി
ഇതുതന്നെ തക്കം എന്ന് കരുതി മായാസിംഹം തൻറെ കയ്യിലുണ്ടായിരുന്ന പഞ്ചസാരത്തരി വായിലിട്ടു .
ഹയ്യടാ ! മായാസിംഹം പെട്ടന്ന് ഒരു കുഞ്ഞുറുമ്പായി മാറി . കുഞ്ഞുറുമ്പ് മെല്ലെ ഇഴഞ്ഞ് വാതിൽപ്പഴുതിലൂടെ രാക്ഷസന്റെ മുറിക്കകത്തെത്തി. ആ സമയത്ത് രാക്ഷസൻ അവിടെ ഉണ്ടായിരുന്നില്ല. അവിടെ ഒരു മൂലയിൽ തളർന്നിരിക്കുന്ന മയൂരവല്ലിയെ അവൻ കണ്ടു . അവൻ സ്വന്തരൂപം പ്രാപിച്ചു . എന്നിട്ട് മയൂരവല്ലിയോട് പറഞ്ഞു.
” രാജകുമാരി മയൂരപുരത്തുനിന്നു രാക്ഷസന്റെ ആദ്യത്തെ ഇരയാകാൻ വന്ന യുവാവാണ്. ഞാൻ വഴിക്കു വച്ച് എനിക്ക് ഉദ്ദേശിക്കാത്ത ചില മന്ത്രശക്തികൾ കൈവന്നു. അതുവഴി ഞാൻ നിന്നെ രക്ഷിക്കും. ”
” ഇപ്പോൾ രാക്ഷസൻ വരാറായിട്ടുണ്ട് താങ്കൾ മറഞ്ഞു നിന്നോളൂ. ഉറുമ്പിന്റെ രൂപത്തിലായിരിക്കും അവൻ വരുന്നത്. ശ്രദ്ധിച്ചു നിന്നാൽ ഒറ്റയടിക്ക് കൊല്ലാം ” മയൂരവല്ലി അവനെ പറഞ്ഞു മനസിലാക്കി.
ഇതിനിടയിൽ വാതിൽ പഴുതിലൂടെ ഒരു ഉറുമ്പ് അകത്തേക്ക് കടന്നു വരുന്നത് ബുദ്ദൂസ് രാമൻ കണ്ടു അവൻ ചാടിയെഴുന്നേറ് ഒറ്റയടി കൊടുത്തു.
അടിയേറ്റു പുളഞ്ഞ ഉറുമ്പ് ക്ഷണനേരം കൊണ്ട് രാക്ഷസാകൃതി പൂണ്ട് വളരാൻ തുടങ്ങി. എങ്കിലും അടി ശക്തമായതിനാൽ താമസിയാതെ താഴെ വീണു പിടഞ്ഞു മരിച്ചു.
ബുദ്ദൂസ് രാമൻ തന്റെ ഭാണ്ഡത്തിലുള്ള തൂവൽ എടുത്ത് ശിരസിൽ ചൂടി . അമ്പട! അവൻ ഉടനെ ഒരു വലിയ കഴുകാനായി മാറി. അതിന്റെ പുറത്തുകയറ്റി രാജകുമാരിയെ രാമൻ രക്ഷപ്പെടുത്തി.
Click this button or press Ctrl+G to toggle between Malayalam and English