എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഡിസംബര്‍ 13-ന് നടക്കും. സാറാ ജോസഫ് തന്നെയാണ് പ്രഭാഷണം നിര്‍വ്വഹിക്കാനെത്തുക. 2019 ഡിസംബര്‍ 13-ന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളെജില്‍ രാവിലെ 11.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയില്‍ കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകുന്നു.
Click this button or press Ctrl+G to toggle between Malayalam and English