ശാന്തമാം പുഴ തുല്ല്യമായ
ബുദ്ധൻെറ മുഖ ബിംബം
വറ്റാത്ത അമൃതിൻെറ
നിറകുടമായ് ആത്മാവ്
പാനം ചെയ്യുമ്പോളും
മോഹചിന്തകൾക്കതു കാളകൂടം
ബുദ്ധനിൽനിന്നും കിനിയുന്ന പുഞ്ചിരി
തനിയെ പകർത്തുന്ന ഹൃദയത്തിനു
പൂർണ ചന്ദ്രനോളം അഴകുണ്ടാകും
അസ്തമയമില്ലാതെ എന്നും ഒരേ പോലെ
അസ്തമിക്കാത്തൊരുചന്ദ്രനായ്ആഹൃദയംവിളങ്ങും
ബുദ്ധൻെറ പുഞ്ചിരിനിലാവ്
നിർമ്മലമാം എന്തും കിനിയുന്നു
തിളങ്ങുന്നവയിലെ മാലിന്യങ്ങൾ തുറന്നു കാട്ടുന്നു .
ബുദ്ധനെ പകർത്തുകയെന്നാൽ സ്വയം ബുദ്ധനാവുകയാണ്
അറിയാതെ മറ്റാരുടെയുംപ്രേരണയില്ലാതെ
അറിഞ്ഞു പഴുക്കും തോറും ചെറുതാണെന്ന തോന്നൽ പോലെ
ചെറുപ്പമല്ലാത്ത ശിശുഭാവത്തിലേക്കും
ഒന്നിൽ മാത്രമൊതുങ്ങിടാത്ത സഹജീവികളോടുള്ള പ്രണയത്തിലേക്കുമുള്ള
ഒരു പരിണാമം അതിൽ തുടങ്ങുന്നു .