ചന്ദ്രശേഖര്‍ നാരായണന്റെ പുതിയ കൃതി ബുദ്ധയുടെ പുസ്തകപ്രകാശനവും സംവാദവും നടന്നു. എഴുത്തുകാരന്‍ ഷൗക്കത്ത് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു. ഡോ.സി.രാവുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്മിത പുന്നയൂര്‍ക്കുളം, ആലങ്കോട് ലീലാകൃഷ്ണന്‍, ഐ.ഷണ്‍മുഖദാസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രേപ്രസാദ്, എ.വി ശ്രീകുമാര്‍, ശ്രീകണ്ഠന്‍ കരിക്കകം, ചന്ദ്രശേഖര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച വൈകിട്ട് 3.30ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ വെച്ചായിരുന്നു പരിപാടി.
Home പുഴ മാഗസിന്