ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം
വമ്പന്‍ തിരിച്ചു വരവുമായി കാനറികള്‍.നെയ്മറും വിനേഷ്യസും ഇല്ലാതെ ഇറങ്ങിയ മഞ്ഞപ്പാട രണ്ടാം പകുതിയിൽ മികച്ച കളിയിലൂടെ ആണ് ചെക്കിനെ വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു ജയം. യുവതാരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ ഫിര്‍മിനോ ഒരു ഗോളും ഗബ്രിയല്‍ ജീസസ് ഇരട്ട ഗോളുകളും നേടി.
ആദ്യ പകുതിയിൽ ഉണർന്നു കളിച്ച ചെക്ക് ടീം കാനറികൾക്ക് വെല്ലുവിളിയായി. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ ടീം ആയിരുന്നില്ല അവർ. ബ്രസീൽ താരങ്ങളെ പ്രസ്സ് ചെയ്തു നന്നായി കളിച്ച അവർ ആദ്യ ഗോളും നേടി.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. ചെക്ക് താരം ഗെബ്രാ സെലസിയുടെ പിഴവ് മുതലെടുത്ത് ഫിർമിനോ ഗോൾ നേടിയതോടെ ബ്രസീൽ ഉണർന്ന് കളിച്ചു. ബാഴ്സലോണ മധ്യനിര താരം ആർത്തുറും മാഞ്ചസ്റ്റർ സിറ്റി താരം ജെസ്യൂസും വന്നതോടെ കളി മാറി.ആദ്യ പകുതിയിൽ പ്രസ്സ് ചെയ്യാൻ അമിതമായി പരിശ്രമിച്ചതും പ്രധാന താരങ്ങൾക്ക് രണ്ടാം പകുതിയിൽ പരുക്ക് പറ്റിയതും ചെക്ക് ടീമിന് വിനയായി