ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരി. ക്കുകയായിരുന്നു. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്.
ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്നാണ് ലോകം വിളിക്കുന്നത്. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെ വലിയ മികവു പ്രകടിപ്പിച്ചിരുന്നു . ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തു. പെലെ അഭിനയിച്ച സിനിമയാണു “Escape to Victory”(1981)ടാതെ നിരവധി അഭിനയ, വാണിജ്യ സംരംഭങ്ങളും നടത്തിയിട്ടുണ്ട്. 2010 ൽ ന്യൂയോർക്ക് കോസ്മോസിന്റെ ഓണററി പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു .