ബ്രസീലിനെ സമനിലയിൽ തളച്ച്​ കൊളംബിയ

കൊളംബിയക്കെതിരായ സൗഹൃദ മൽസരത്തിൽ സമനില വഴങ്ങി ബ്രസീൽ. കളിക്കളത്തിലേക്ക്​ തിരിച്ചെത്തിയ നെയ്​മർ ബ്രസീലിനായി മികച്ച പ്രകടനം നടത്തി. ആദ്യ പകുതിയിൽ 2-1ൻെറ ലീഡ്​ വഴങ്ങിയ ശേഷമാണ്​ ബ്രസീൽ സമനില പിടിച്ചത്​.

20ാം മിനിട്ടിൽ നെയ്​മറിൻെറ കോർണർ വലയിലെത്തിച്ച്​ കാസ്​മരോ ബ്രസീലിനായി ആദ്യ ഗോൾ കുറിച്ചു. എന്നാൽ, ബ്രസീലിൻെറ ലീഡിന്​ അധിക ആയുസ്​ ഉണ്ടായിരുന്നില്ല. 25ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ കൊളംബിയ സമനില പിടിച്ചു. കളിയുടെ ഒന്നാം പകുതി തീരാൻ 11 മിനിട്ട്​ മാത്രം മികച്ചൊരു നീക്കത്തിലൂടെ കൊളംബിയ മൽസരത്തിൽ ലീഡ്​ നേടി.

രണ്ടാം പകുതിയിൽ കൂടുതൽ മികച്ച കളി പുറത്തെടുക്കുന്ന ബ്രസീലിനെയാണ്​ കണ്ടത്​. 58ാം മിനിട്ടിൽ കൊളംബിയൻ പ്രതിരോധം പിളർത്തി കുട്ടീ​ഞ്ഞോ നൽകിയ ലോങ്​ പാസ്​ പിഴവുകളില്ലാതെ നെയ്​മർ വലയിലെത്തിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here