സങ്കടങ്ങളെ വിവർത്തനം ചെയ്യുന്ന കുട്ടി .

 

 

ഏതോ സന്ധ്യയിൽ ഒരാൾ
പാർക്കിൽ
മറന്നു വച്ചിട്ടുപോയ
അയാളുടെ സങ്കടങ്ങൾ
ഒരു കുട്ടിക്ക്
കളിക്കാൻ കിട്ടി .
കളിപ്പാട്ടങ്ങളെ ശെരിപ്പെടുത്തുന്ന
ഓർമ്മയിൽ
അവനത്തിനെ
ഓരോ കഷണങ്ങളാക്കി .

ഒറ്റപ്പെടലിന്റെ ഒരു കഷ്ണം
പന്ത് പോലെ തട്ടി കളിച്ചു
പൊട്ടിച്ചിരിച്ചു.
“എന്നിട്ടും നീ എന്നെ”
എന്നെ സങ്കടത്തെ
മടിയിലിരുത്തി ഊഞ്ഞാലാട്ടി .
പ്രണയനഷടങ്ങളെ
വെള്ളത്തിൽ തത്തി തത്തി
അലിയിച്ചു കളഞ്ഞു.

കുറ്റബോധങ്ങളെ
അപ്പൂപ്പൻ താടിപോലെ
പറത്തി വിട്ടു
പറയാത്ത പോയ ഇഷ്ടങ്ങളെ
പഞ്ഞി മുട്ടായി പോലെ
മധുരിച്ചിറക്കി.
സ്നേഹിക്കാത്ത
പോയ നിമിഷങ്ങളെ
കുഞ്ഞി ചിരി കൊണ്ട്
മായ്ച്ചു കളഞ്ഞു .

തേങ്ങി കരച്ചിലുകളെ
ഇനിയും കണ്ടെത്തിയിട്ടിലാത്ത
അവനുമാത്രം അറിയാവുന്ന
വാക്കുകളാൽ
പൊട്ടിച്ചിരികളിലേക്കു
മന്ത്രവാദപ്പെടുത്തി .

അവസാനം
ആത്മ വേദനയുടെ ഒരു കഷ്ണം മാത്രം
ഒരു വെള്ളത്തിലും അലിഞ്ഞില്ല .
ഒരു വെയിലിലും വാടിയില്ല .
ഒരു കാറ്റിലും പാറിയില്ല .
ഒരു ചിരിയിലും വിവർത്തനം ചെയ്യപ്പെട്ടില്ല.
അവനതും കൊണ്ട് കളിക്കുകയാണിപ്പോൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. സങ്കടങ്ങളും സംഘർഷങ്ങളും ഒരുമിച്ച്‌ കൊണ്ട് പോയി അത് മറന്ന് വച്ചു പോരുന്ന അവസ്ഥ. കുട്ടി അതിനെ സ്വത സിദ്ധമായ ശൈലിയിൽ വേർതിരിക്കുന്ന കാഴ്ച അതിമനോഹരമായ ഒരു വായന അനുഭവം.. ആശംസകൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here