വേലികൾ

 

 

വേരുപോലാഴത്തിലാഴ്ന്നിറങ്ങിയ –
വേലികൾ വേർതിരിക്കുന്നു.
വർഗങ്ങളായ്തിരിഞ്ഞ് –
മൃഗങ്ങളായിടുന്നു.
രക്തത്തിനായ് പരസ്പരം –
കടിച്ചു കീറിടുന്നു.
കുലങ്ങളും കുടിലുമഗ്നിയിൽ –
ദഹിച്ചിടുന്നു.

പതിയെ മണ്ണിൽലയിച്ച് –
പിറവി കൊള്ളുന്നു വീണ്ടും.
ആത്മരോക്ഷമാൽ വീണ്ടും –
പുതിയ പോർതുടങ്ങിടുന്നു.

സമയമതിരുകടന്നിടുന്നു –
സംവത്സരങ്ങളായ് തുടരുന്ന –
വേലിയറത്തു മാറ്റുവാൻ.
പുതിയ കാലങ്ങളിൽ-
മാഞ്ഞിടട്ടെ മനസാം-
മുൾവേലികൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English