വീട്ടിലെത്തും പുസ്തകങ്ങൾ

school-library-books-christian-clipart
വായനക്കാരെത്തേടി ഇനി പുസ്തകങ്ങൾ വീട്ടിലെത്തും മുന്നാട് എടമ്പൂരടി ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക വായനശാലയാണ് വായനയെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി തുടങ്ങിയിരിക്കുന്നത്. തിരക്കും, അലസതയും നിറഞ്ഞ ഈ കാലഘട്ടത്തിൽ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും സാധ്യമാകാത്ത വായനകളെ, പുസ്തകങ്ങളെ നേരിട്ട് വീട്ടിലെത്തിക്കാനുള്ള വ്യത്യസ്ത ശ്രമമാണിത്. വനിതാ വയോജന പുസ്തകവിതരണ പദ്ധതി ഭാഗമായാണ് ഇത്തരമൊരു നീക്കം. മാസത്തില്‍ രണ്ടുതവണ ഇപ്രകാരം പുസ്തകങ്ങളുമായി വായനശാല പ്രവര്‍ത്തകരെത്തും. വായിച്ചശേഷം പുസ്തകം ഇവരെ തിരിച്ചേല്‍പ്പിക്കണം.പുസ്തക സമാഹരണത്തിന്റെ ഭാഗമായി വീടുകളില്‍നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാലയിലെത്തിക്കുന്ന പദ്ധതിക്കും ഇതിനോടൊപ്പം നടക്കുന്നുണ്ട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here