അച്ഛ​ൻ എ​ഴു​തി​യ ക​ഥ​ക​ളും, മ​ക​ളു​ടെ ക​വിതകളും ഒ​രേ വേ​ദി​യി​ൽ

fotolia_36242649_xs
അച്ഛൻ എഴുതിയ കഥകളും, മകളുടെ കവിതാ സമാഹാരവും ഒരേ വേദിയിൽ ഇതൾവിരിഞ്ഞു. മലയാളം അധ്യാപകനായി വിരമിച്ച ലാസർ മണലൂരിന്‍റെ (അ)സംഭവ്യം എന്ന പുസ്തകവും മകളും അമേരിക്കയിൽ എൻജിനീയറുമായ ടി.ജി. ബിന്ദുവിന്‍റെ “രാസമാറ്റം’ എന്ന കവിതാ സമാഹാരവുമാണ് പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് സാഹിത്യ അക്കാമി വൈലോപ്പിള്ളി ഹാളിൽ പ്രകാശനം ചെയ്യപ്പെട്ടത് . യഥാക്രമം അശോകൻ ചരുവിൽ, പത്മശ്രീ ഡോ. റസൂൽ പൂക്കുട്ടി എന്നിവർ പ്രകാശന കർമം നിർവഹിച്ചു. 1970കളിൽ പ്രഫഷണൽ നാടക രചയിതാവ്, ചെറുകഥാകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ സജീവമായിരുന്നു ലാസർ മണലൂർ. ചങ്ങനാശ്ശേരി ഗീഥായുടെ ശ്രദ്ധേയമായ ജ്യോതി എന്ന നാടകത്തിന്‍റെ രചയിതാവാണ്. തൃശൂർ എൻജിനീയറിംഗ് കോളജിൽ നിന്നും ബിടെക് നേടിയ ശേഷം യുഎസിലെ കാലിഫോർണിയയിൽ എൻജിനീയറായി പ്രവർത്തിക്കുന്ന ടി.ജി. ബിന്ദു അവിടെ മലയാള സാഹിത്യ കലാരംഗത്ത് സജീവമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here