വായനശാലകൾക്ക് ഒരു കൈത്താങ്ങ്

തകര്‍ന്നടിഞ്ഞ കേരളത്തിലെ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി ബുക്‌സ് സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ വായനശാലകള്‍ക്കായി സൗജന്യമായി നല്‍കും. മലയാളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ ഈ സംരംഭത്തിന്റെ ഭാഗമായി നല്‍കുന്നുണ്ട്. വായനശാലകള്‍ക്കായുള്ള പുസ്തകങ്ങള്‍ 2018 സെപ്റ്റംബര്‍ 30 മുതല്‍ വിതരണം ചെയ്ത് തുടങ്ങും.

കേരള ഗ്രന്ഥശാലാ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ വായനശാലകള്‍ക്കാണ് ഡി.സി ബുക്‌സ് ഈ സൗകര്യമൊരുക്കുന്നത്. ഗ്രന്ഥശാലാ സംഘത്തിന്റെ താലൂക്ക് തല സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ സാക്ഷ്യപത്രമാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്. ഒപ്പം വില്ലേജ് ഓഫീസര്‍ ഒപ്പുവെച്ച വായനശാലയുടെ വിവരങ്ങളടങ്ങിയ ഒരു സാക്ഷ്യപത്രവും ഉള്‍പ്പെടുത്തണം.
വിശദവിവരങ്ങളടങ്ങിയ അപേക്ഷകള്‍ സെപ്റ്റംബര്‍ 15-ന് മുമ്പായി പബ്ലിക്കേഷന്‍ മാനേജര്‍, ഡി.സി ബുക്‌സ്, ഡി.സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-01 എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here