ദേവികുളത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ ഓഫിസിൽ പുതിയ ലൈബ്രറി തുടങ്ങി. ഈ ലൈബ്രറി തമിഴ്നാട് അതിർത്തി പങ്കിടുന്ന ഉൾക്കാട്ടിലെ ഒരു ഊരാണ് നൂറടിക്കുടി, ഇത് ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ 6 ആറാം വാർഡാണ്. നല്ല കെട്ടിടമുണ്ട്. അതിലേക്കായി പുതിയ അലമാരകളും കുറച്ചു പുസ്തകങ്ങൾ വാങ്ങാനുള്ള ഫണ്ട് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ലൈബ്രറിയിലേക്ക് നിങ്ങൾക്കും പുസ്തകം അയയ്ക്കാം. മൂന്നാറിലേക്കു വരുന്നവർക്ക് പുസ്തകങ്ങൾ ഇടമലക്കുടി എൽ പി സ്കൂൾ ഹെഡ്മാസ്റ്ററെ ഏല്പിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇവിടെ ചേർക്കുന്നു. 9447776503. എല്ലാം തലച്ചുമടായി മാത്രമേ ഇവിടേക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളു. സംഭാവനകൾ സ്വികരിക്കുന്നതാണ്.
Home ഇന്ന്