2023-ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ബള്‍ഗേറിയന്‍ എഴുത്തുകാരന്‍ ജോര്‍ജി ഗോസ്പിഡനോയുടെ ‘ടൈം ഷെല്‍ട്ടർ’ എന്ന നോവലിന്. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ആഞ്ജല റോഡല്‍ ആണ് ‘ടൈം ഷെല്‍ട്ടര്‍’ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരനാണ് ഗോസ്പിഡനോ. ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ “ടോംബ് ഓഫ് സാൻഡി”നായിരുന്നു കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം.
തമിഴിൽ നിന്നും പെരുമാള്‍ മുരുകന്റെ ‘പൈര്‍’എന്ന പുസ്തകമുൾപ്പെടെ 13 നോവലുകളായിരുന്നു ലോങ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച്-മൊറോക്കന്‍ നോവലിസ്റ്റ് ലെയ്ല സ്ലിമാനിയാണ് അധ്യക്ഷയായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. യുക്രേനിയനില്‍ നിന്നുള്ള ബ്രിട്ടനിലെ പ്രമുഖ സാഹിത്യ വിവര്‍ത്തകരില്‍ ഒരാളായ യുലീം ബ്ലാക്കര്‍, ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ ഇടംനേടിയ മലേഷ്യന്‍ നോവലിസ്റ്റായ ടാന്‍ ട്വാന്‍ എങ്, ന്യൂയോര്‍ക്കറിലെ സ്റ്റാഫ് എഴുത്തുകാരനും നിരൂപകനുമായ പരുള്‍ സെഹ്ഗല്‍, ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലിറ്റററി എഡിറ്റര്‍ ഫ്രെഡറിക് സ്റ്റുഡ്മാന്‍ എന്നിവരായിരുന്നു ജൂറിയിലെ അംഗങ്ങള്‍.