ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടി ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ നോവൽ ‘ടോംബ് ഓഫ് സാൻഡ്’ (മണൽക്കുടീരം). ഡെയ്‌സി റോക്ക്‌വെൽ ആണ് ടോംബ് ഓഫ് സാൻഡ് വിവർത്തനം ചെയ്തത്. 50,000 പൌണ്ട് ആണ് ബുക്കർ സമ്മാന തുക. ലണ്ടൻ പുസ്തകമേളയിൽ പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റ് അഞ്ചു പുസ്തകങ്ങൾ
കൊറിയൻ എഴുത്തുകാരി ബോറ ചുങ്ങിന്റെ ‘കഴ്സ്ഡ് ബണ്ണി’
നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന്റെ ‘എ ന്യൂ നെയിം സെപ്റ്റോളജി
ജാപ്പനീസ് എഴുത്തുകാരി മൈക്കോ കവാകാമിയുടെ ‘ഹെവൻ’
അർജന്റീനിയൻ എഴുത്തുകാരി ക്ലോഡിയ പിനീറോയുടെ ‘എലീന നോസ്’
പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർസുക്കിന്റെ ‘ദ ബുക്സ് ഓഫ് ജേക്കബ്’ ബുക്കർ സമ്മാനത്തിനായുള്ള പ്രാഥമിക പട്ടികയിൽ 13 നോവലുകളായിരുന്നു ഇടംപിടിച്ചത്. മെയ് 26ന് ലണ്ടനിൽ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും.
Click this button or press Ctrl+G to toggle between Malayalam and English