ബുക്കർ പുരസ്കാരം ഷെഹാൻ കരുണതിലകെയ്ക്ക്

 

ഇത്തവണത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ എന്ന തന്റെ രണ്ടാം നോവലാണ് ഷെഹാന് പുരസ്കാരം നേടിക്കൊടുത്തത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു ഫൊട്ടോഗ്രാഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണിത്.

യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്നതാണ് ബുക്കർ പുരസ്കാരം. 50,000 പൗണ്ടാണു സമ്മാനത്തുക. ലണ്ടനിലെ പ്രശസ്തമായ കൺസർട്ട് വേദിയായ റൗണ്ട് ഹൗസിൽ നടന്ന ചടങ്ങിൽ യുകെ ക്വീൻ കൺസോർട്ട് ക്വീൻ കൺസോർട്ട് കാമിലയിൽനിന്നും ഷെഹാൻ പുരസ്കാരം ഏറ്റുവാങ്ങി. 2010ൽ പുറത്തിറങ്ങിയ ‘ചൈനമാൻ: ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്റെ ആദ്യ നോവൽ.

ഇത്തവണ 6 പേർ ഫൈനൽ റൗണ്ടിലെത്തിയിരുന്നു. ബ്രിട്ടീഷ് എഴുത്തുകാരൻ അലൻ ഗാർണറുടെ “ട്രെക്കിൾ വാക്കർ”, സിംബാബ്‌വെ എഴുത്തുകാരൻ നോവയലെറ്റ് ബുലവായോയുടെ “ഗ്ലോറി”, ഐറിഷ് എഴുത്തുകാരി ക്ലെയർ കീഗന്റെ “സ്മോൾ തിംഗ്‌സ് ലൈക്ക് ദിസ്”, യു.എസ്. എഴുത്തുകാരി പെർസിവൽ എവററ്റിന്റെ “ദി ഓ ട്രീസ് ആന്‍ഡ് വില്യം” യു.എസ്. എഴുത്തുകാരി എലിസബത്ത് സ്ട്രൗട്ട് എന്നിവരായിരുന്നു ഷെഹാനെ കൂടാതെ ഇത്തവണ ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here