ബുക്കര്‍ പ്രൈസ് 2021-ന്റെ
വിധികര്‍ത്താക്കളെ പ്രഖ്യാപിച്ചു. ചരിത്രകാരി മായ ജസനോഫ് അദ്ധ്യക്ഷത വഹിക്കുന്ന ജഡിജിംഗ് പാനലില്‍ എഴുത്തുകാരന്‍ ഹൊറാട്ടിയ ഹരോഡ്, നടനും മുന്‍ ആര്‍ച്ച് ബിഷപ്പുമായ റോവന്‍ വില്യംസ്, നോവലിസ്റ്റും പ്രൊഫസറുമായ ചിഗോസി ഒബിയോമ എന്നിവര്‍ ഉള്‍പ്പെടുന്നു.
നൊബേല്‍ സമ്മാനത്തിനു ശേഷം ഒരു സാഹിത്യകൃതിക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ സമ്മാനം. ഇംഗ്ലണ്ടിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്.