2017 മാര്‍ച്ചിലാണ് രാജ്യത്തെ ആദ്യ പുസ്തക ഗ്രാമമെന്ന പേര് മഹാരാഷ്ട്രയിലെ ഭിലാര്‍ ഗ്രാമം സ്വന്തമാക്കിയത്. ഇപ്പോൾ മഹാരാഷ്ട്രയിലെ എല്ലാ ഗ്രാമങ്ങളിലും പുസ്തകഗ്രാമങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ജനുവരി നാലിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ എല്ലാ റവന്യൂ ഡിവിഷനിലെയും ആറ് ഗ്രാമങ്ങള്‍ പുസ്തകഗ്രാമങ്ങളാക്കും. രണ്ടാം ഘട്ടത്തില്‍ പദ്ധതി എല്ലാ ഗ്രമങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. 197.90 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.