കൊല ചെയ്യപ്പെട്ട കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി സംഘടിപ്പിച്ച പുസ്തക വണ്ടി ശ്രദ്ധേയമായി. ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയാണ് പുസ്തകവണ്ടിയുടെ യാത്ര സംഘടിപ്പിച്ചത്. ജൻമനാടായ വട്ടവടയിൽ ഒരു ലൈബ്രറി എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ജനങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം തൊടിയൂർ അരമത്തുമഠം ജംഗ്ഷനിൽ ഡിവൈഎഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ വസന്ത് നിർവഹിച്ചു. മാരാരിതോട്ടം, തറയിൽമുക്ക്, ആലുംകടവ് ,ചെറിയഴീക്കൽ, അഴീക്കൽ സുനാമി സ്മാരകം, ആലുംപീടിക, മഞ്ഞാടിമുക്ക്, വള്ളിക്കാവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൊച്ചാലുംമൂട്ടിൽ സമാപിച്ചു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English