ചാലുപറമ്പിൽ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാഹിത്യ സായാഹ്നവും അനുമോദനവും നടന്നു. കവിയും ഗാന രചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.പിറന്നവർക്കും പറന്നവർക്കും എന്ന പുസ്തകത്തെക്കുറിച്ചു സമഗ്രമായ ചർച്ച പരിപാടിയിൽ നടന്നു. ഡോ. ഷിംന അസീസിന്റെ പിറന്നവർക്കും പറന്നവർക്കുമൊപ്പം എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു സാഹിത്യസായാഹ്നം.
എൻ.പി. ഉമ്മർകോയ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം പി.കെ. നാസർ, നൗഫൽ പനങ്ങാട്, കെ. കുഞ്ഞബ്ദുള്ള, മുബീർ കുന്നത്ത്, എം.ടി. അസ്സയിനാർ, കെ.കെ. ഹമീദ്, റുഫീദ നൂർ, സജ്ന ശാക്കിറ, എൻ.പി. മുഹമ്മദ്, ഒ.എം. ബഷീർ എന്നിവർ പ്രസംഗിച്ചു. സജീർ വാളൂർ പുസ്തകം പരിചയപ്പെടുത്തി. മുബാറക്ക് കിനാലൂർ , ഉബൈദ് മാനന്തവാടി , ഡോ. ഷിംന അസീസ് എന്നിവർ പ്രസംഗിച്ചു.