‘ദല്‍ഹി ഗാഥകള്‍’ എന്ന എം മുകുന്ദന്റെ നോവലിനെ മുന്‍ നിര്‍ത്തി മുയിപ്പോത്ത് ജനകീയ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ച ഇന്ന് (2022 മാര്‍ച്ച് 26 ശനി) രാത്രി 7 മണിക്ക്.
‘എഴുത്തും വായനയും’ എന്ന പേരില്‍ മുയിപ്പോത്ത് ആരംഭിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘടാനത്തോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക കേന്ദ്രം എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
കെ.വി.ജ്യോതിഷ് ‘ദല്‍ഹി ഗാഥകള്‍’ പുസ്തകാവതരണം നടത്തും. സമീര്‍ അരിക്കോത്ത്, ഡോ.എ.കെ.അബ്ദുള്‍ ഹക്കിം, കെ.വി.ശശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.