സെറിബ്രൽ പാൾസി രോഗബാധിതനായ സാവിയോ രചിച്ച ആത്മകഥ സാഫ്നത്ത് ഫാനെയ ഇന്ന് പ്രകാശനം ചെയ്യും. പ്രസ് ക്ലബ് കോണ്‍ഫറൻസ് ഹാളിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ, ഡോ. മേഴ്സി സാറാ തോമസിനു ആദ്യപ്രതി സമ്മാനിക്കും. റവ. ഡോ. ടി.ജെ. അലക്സാണ്ടർ അധ്യക്ഷനായിരിക്കും. ഡോ. ഷെവലിയാർ കോശി എം. ജോർജ്, ഡോ. സജി ജോർജ് എന്നിവർ പ്രസംഗിക്കും. ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടിവന്ന സന്തോഷങ്ങളും തിക്താനുഭവങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Home Frontpage