എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഷബീര്‍ എം.എസ് ന്റെ പുതിയ നോവലായ കടലോളം കനവുമായി ഒരു കരള്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് യുവകലാസാഹിതി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ നോവലിസ്റ്റ് അല്‍ഫോണ്‍സ ജോയിയ്ക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. ഷബീര്‍ ഇതിനോടകം ആരോഗ്യ പഠന ഗ്രന്ഥങ്ങള്‍ അടക്കം 15 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Home പുഴ മാഗസിന്