പുസ്തകപ്രകാശനവും സാഹിത്യസദസ്സും

സഹൃദയക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ,
വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ വച്ച് , ആലാ ബുക്സ് പ്രസിദ്ധീകരിച്ച,
കഥാകാരി തിലകം വിജയൻ്റെ
‘നീർമുത്തുകൾ ‘ കഥാ സമാഹാരത്തിൻ്റെ പ്രകാശനവും
സാഹിത്യ സദസ്സും നടന്നു. ചടങ്ങ് ചലച്ചിത്ര സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേലൂർ പരമേശ്വരൻ നമ്പൂതിരി , രാധാ ബാബു അരീക്കരയ്ക്ക് പുസ്തകത്തിൻ്റെ കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമം നിർവഹിച്ചു. ആലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ് ചെറിയനാട് സ്വാഗതവും ബിജു സി. കൃതജ്ഞതയും പറഞ്ഞു. അഡ്വ.സി.എൻ.അമ്മാഞ്ചി,
ഗോപി ബുധനൂർ, സിനി ബിജു, മധു ചെങ്ങന്നൂർ, രാജൻ മാമ്പ്ര, രാകേഷ് നാഥ്, അശോകൻ ഡി. മുണ്ടൻകാവ്,
മുരുകൻ ആചാരി ചെങ്ങന്നൂർ, അനീഷ് പെരിങ്ങാല, സോമൻ പ്ലാപ്പള്ളി, ബാബു സേനൻ അരീക്കര ,ഹരിദാസ് ചെറിയനാട്,ബിഅശ്വതി ശൂരനാട് എന്നിവരുൾപ്പടെ ധാരാളം
സഹൃദയർ പങ്കെടുത്തു. തിലകം വിജയൻ മറുപടിപറഞ്ഞു. ദേവസ്ഥാനം പ്രസിഡൻ്റ് റ്റി.സി.ഉണ്ണികൃഷ്ണൻ,
സെക്രട്ടറി പി.എൻ.കുമാരസ്വാമി എന്നിവർ കഥാകാരിയെ പൊന്നാട ചാർത്തി ആദരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English