റൈറ്റേഴ്സ് ഫോറത്തിന്റെ സാഹിത്യസംഗമവും പുസ്തക പ്രകാശനവും ആര്യാട് ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ഡോ. ജെ.കെ.എസ്. വിട്ടൂർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ മിത്രം മാസികയുടെ ആദ്യപതിപ്പുകൾ മുരളി ആലിശേരി, വർക്കി കൊല്ലായിനി എന്നിവർക്ക് നൽകി ഡോ. ജെ.കെ.എസ്. വിട്ടൂർ പ്രകാശനം ചെയ്തു. വിജയാ ശാന്തൻ രചിച്ച കഥാസമാഹരമായ ‘കറുത്തമണ്ണ്’ എന്ന പുസ്തകം തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ ഡോ. ജെ.കെ.എസ്. വിട്ടൂരിന് നൽകി പ്രകാശനം ചെയ്തു. ഹരിശങ്കർ കലവൂർ, ഫിലിപ്പോസ് തത്തംപള്ളി, ഓമന തിരുവിഴ, അലക്സ് നെടുമുടി, ശ്യാം തകഴി, ലൗലി ഷാജി, ഇ. ഖാലിദ്, ദേവസ്യ അരമന, ജയശ്രീ പാർവതി, രമണിക്കുട്ടി, രാജേന്ദ്രൻ പുന്നപ്ര എന്നിവർ സംസാരിച്ചു.
Click this button or press Ctrl+G to toggle between Malayalam and English