യുവ എഴുത്തുകാരി മനീഷയുടെ പുതിയ കവിതാ സമാഹാരം
ഉദാഹരണമില്ലാത്ത ഒരുവൾ മന്ത്രി ആർ.ബിന്ദു പ്രകാശനം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. കവി സി.രാവുണ്ണി അധ്യക്ഷത വഹിച്ചു. കവി വിജേഷ് എടക്കുന്നി സംസാരിച്ചു. മനീഷ മറുപടി നൽകി. സ്കൂൾ തലം മുതൽ തന്നെ കഥകളും കവിതകളും എഴുതി തുടങ്ങിയ മനീഷ ആനുകാലികങ്ങളിലും മാസികകളിലും എഴുതിയിട്ടുണ്ട്.
കോളേജ് വിദ്യാർഥികൾക്കായി പുരോഗമന കലാസാഹിത്യ സംഘം നടത്തിയ കഥാ രചനയിൽ സംസ്ഥാന ജേതാവാണ്. കവിതക്ക് സഖാവ് ഉണ്ണിരാജ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കുന്നംകുളം സ്വദേശികളായ മോഹൻ- താര ദമ്പതികളുടെ മകളാണ്. ടി.സി.വി സീനിയർ റിപ്പോർട്ടറും ഗാനരചയിതാവുമായ മുകേഷ്ലാൽ ആണ് ഭർത്താവ്.