നൈജീരിയന്‍ എഴുത്തുകാരി ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്സാണ് പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ആര്‍ ശ്രീലേഖ ഐ.പി.എസില് നിന്നും ബെന്യാമിന് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.
ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ്, ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, ഡോ. എം.ടി സുലേഖ എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.