മൂന്നു സാഹിത്യകാരന്മാരുടെ കൃതികൾ ഇന്ന് കൊച്ചിയിൽ പ്രകാശിതമാകുന്നു. കഥാകാരനായ എസ് ജയേഷ്, സുരേഷ് ഐക്കര ,കവിയായ രാജേഷ് ശിവ എന്നിവരുടെ പുസ്തകങ്ങളാണ് ഇന്ന് വൈകുന്നേരം എറണാകുളം എച്ച് ആൻഡ് സി ഹാളിൽ വെച്ചു പ്രകാശിതമാകുന്നത്.സുരേഷ് ഐക്കരയുടെ കമ്പോണ്ടർ ജയേഷിന്റെ പരാജിതരുടെ രാത്രി,രാജേഷ് ശിവയുടെ ടപ്പിയൊക്കെ ദേശീയത എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. എസ് ജോസഫ്, സി ആർ നീലകണ്ഠൻ, ശ്രീകുമാർ കരിയാട്, അജീഷ് ദാസൻ, പാർവ്വതി കുര്യാക്കോസ് തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഹൊറൈസൻ പുബ്ലിക്കേഷൻസ് ആണ് പുസ്തകങ്ങൾ പുറത്തിറക്കിയിരിക്കുന്നത്