മലയാളസാഹിത്യം ഇന്ന് വിപണിയുടെ ഭാഗമായി മാറിയിരിക്കുന്നുവെന്നും എഴുത്തുകാര്‍ ബോധപൂര്‍വം സ്വന്തം സൃഷ്ടികളെ വില്‍പ്പനയ്ക്കായി ഒരുക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ വി മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു. കെ എസ് വീണ എഴുതി പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച ചില നേരങ്ങളില്‍ ചിലര്‍ എന്ന കഥാസമാഹാരം കൊല്ലം പോലീസ് ക്ലബ്ഹാളില്‍ പ്രസാധകൻ ആശ്രാമം ഭാസിക്ക് നല്കി പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവാദപരമായ ഒന്നോ രണ്ടോ പേജുകള്‍ മാത്രം വച്ചുകൊണ്ട് പ്രചാരണം നടത്തി സാഹിത്യത്തെ വന്‍തോതില്‍ വിറ്റഴിക്കുമ്പോള്‍ സാഹിത്യമൂല്യമല്ല വിജയിക്കുന്നത്, വിപണന തന്ത്രമാണ്
Home പുഴ മാഗസിന്