എഴുത്തുകാര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്ന് പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ പറഞ്ഞു. എഴുത്തുകാരുടെ സാഹിത്യ സംഗമവും, കെ.കെ.പല്ലശ്ശന എഴുതിയ ബാലസാഹിത്യ നോവല്‍ ‘ നിലാവുണ്ണുന്ന കുട്ടി’ യുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ശിക്ഷക് സദനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രൊഫ.കെ.ശശികുമാർ അധ്യക്ഷത വഹിച്ചു. എൻ.എം.നൂലേലി, ചേരാമംഗലം ചാമുണ്ണി, കെ.കെ.പല്ലശ്ശന, ബെെജു വടക്കുംപുറം, കെ.എസ്.രമാദേവി, ഗിരിജ രാമന്‍ നായര്‍, ജാസ്മിന്‍ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.