ആര്‍. നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘ആത്മാക്കളുടെ ഭവനം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എം. ബി .രാജേഷില്‍ നിന്നും പ്രൊഫ വി. കാര്‍ത്തികേയന്‍ നായര്‍ പുസ്തകം സ്വീകരിച്ചു. ഡോ പി. പവിത്രന്‍ പുസ്തകപരിചയം നടത്തി. പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഡോ. പി. വേണുഗോപാലന്‍, ജയചന്ദ്രന്‍ കടമ്പനാട്, ആര്‍ .നന്ദകുമാര്‍, എ. വി. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്നൂറു വർഷം മുമ്പുള്ള വേണാടിന്റെയും 1721- ലെ ആറ്റിങ്ങൽ കലാപത്തിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ആത്മാക്കളുടെ ഭവനം’.