പുസ്തക പ്രകാശനവും കവിയരങ്ങും

ഇരിങ്ങാലക്കുട യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട  ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ദിവ്യ ബോസ് അശ്വനി ബിനിയുടെ കവിതാ സമാഹാരം “അമേയം” പ്രകാശിതമായി.  പ്രകാശനം നടത്തിയത് എഴുത്തുകാരിയും ശ്രീമതി ശാരദക്കുട്ടി നടത്തി , കഥകളി അധ്യാപകനും കലാകാരനുമായ ശ്രീ കലാനിലയം ഗോപി ആശാൻ പുസ്തകം ഏറ്റു വാങ്ങി. പുസ്തകം സദസ്സിന് പരിചയപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ തായവള്ളിയിൽ.   തുടർന്ന്   പ്രൊ. സാവിത്രി ലക്ഷ്മണ (റിട്ട. മലയാളം പ്രൊ. സെന്റ് ജോസഫ്‌സ് കോളേജ്, മുൻ എം.പി., മുൻ എം. ൽ.എ.),   അഡ്വ. രാജേഷ് തമ്പാൻ, കെ. കെ കൃഷ്ണാനന്ദ ബാബു, രാജേഷ് തെക്കിനിയേടത്ത് (കഥാകൃത്ത്,നോവലിസ്റ്റ്,), സനിത അനൂപ്( എഡിറ്റർ ബുക്കർ മീഡിയ) എന്നിവർ ആശംസകൾ അർപ്പിച്ചു . തുടർന്ന് പ്രശസ്തരായ കവികൾ പങ്കെടുത്ത കവിയരങ്ങ് അരങ്ങേറി .

കവിയരങ്ങിന്റെ ഉദ്ഘാടനം കവയത്രിയും കഥാകൃത്തുമായ ശ്രീമതി വി.വി.ശ്രീല നിർവ്വഹിച്ചു. അരുൺ ഗാന്ധിഗ്രാം, പി.എൻ. സുനിൽ, രാധാകൃഷ്ണൻ വെട്ടത്ത് ,പ്രൊ. ലക്ഷ്മണൻ നായർ, ആൻ്റണി കൈതാരത്ത്, സിന്റി സ്റ്റാൻലി, സഞ്ജയ് പൂവത്തുംകടവിൽ, ഉണ്ണികൃഷ്ണൻ തായവള്ളിയിൽ, പ്രഭിൽ നാഥ്‌, ബിജു കോയിക്കൽ, സന്തോഷ് മാസ്റ്റർ കൂളിമുട്ടം, വിനോദ് എടതിരിഞ്ഞി, കെ ദിനേശ് രാജ, സിന്റ സാവി എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here