ഒ.എം.സി. കുറുന്തോടി രചിച്ച ‘മതിലേരിക്കന്നി’എന്ന നോവൽ സാഹിത്യ നിരൂപകൻ കെ.വി. സജയിന് നൽകി ഗായകൻ വി.ടി. മുരളി പ്രകാശനം ചെയ്തു. കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച ചടങ്ങിൽ കെ.എം.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സജീവൻ മൊകേരി പുസ്തകം പരിചയപ്പെടുത്തി. ജി.കെ. ഒതയോത്ത്, ഐ.പി. പത്മനാഭൻ, പി.എം. കണാരൻ, വി.ടി. ലെനിൻ, ഒ.എം.സി. കുറുന്തോടി, ടി.പി. രാജീവൻ, സൈദ് കുറുന്തോടി എന്നിവർ പ്രസംഗിച്ചു.
Home ഇന്ന്