‘ഇദം പ്രഥമം ദ്വയം’ പ്രകാശനം

 

ഇരിങ്ങാലക്കുട തെക്കേ നട റെസിഡെൻസ് അസോസിയേഷൻ വാർഷികാഘോഷം 2022 മെയ് 7 ശനിയാഴ്ച ഉണ്ണായിവാരിയർ കലാനിലയത്തിൽ നടന്നു.

അസോസിയേഷൻ പ്രസിഡന്റ് എ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. ഇരിങ്ങാലക്കുട എം. എൽ. എ യും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ പ്രൊഫ. ആർ. ബിന്ദു ആണ് ഉദ്‌ഘാടനം നിർവഹിച്ചത്. ശ്രീ കെ. ആർ. മുരളീധരൻ, സെക്രട്ടറി, തെക്കേ നട റെസിഡെൻസ് അസോസിയേഷൻ സ്വാഗതമോതിയ ചടങ്ങിൽ മുഖ്യാഥിതി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ആയിരുന്നു. വാർഡ് കൗൺസിലർ ശ്രീ സന്തോഷ് ബോബൻ ആശംസയറിയിച്ചു.

തെക്കേ നട കുടുംബാംഗമായ ദിവ്യ ബോസ് അശ്വനി (ബിനി)യുടെ ” ഇദം പ്രഥമം ദ്വയം ”   കഥാസമാഹാരത്തിൻ്റെ കവർ പ്രകാശനം ബഹു. മന്ത്രി ആർ ബിന്ദു നിർവഹിച്ചു.

സമാദരണ ചടങ്ങിൽ സർവ്വശ്രീ സദനം കൃഷ്ണൻകുട്ടി, കലാനിലയം രാഘവൻ, കലാനിലയം പരമേശ്വരൻ, കലാമണ്ഡലം ശിവദാസ്, ശ്രീമതി ചന്ദ്രിക രാജു എന്നിവർ ആദരണം ഏറ്റുവാങ്ങി.

തുടർന്ന് എസ്. എസ്. എൽ. സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസ, കലാകായിക രംഗത്ത് പ്രശസ്ത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും പാരിതോഷികം നൽകി.

നന്ദിപ്രകടനം ട്രഷറർ തെക്കേ നട അസോസിയേഷൻ ശ്രീ  ഹീരാനന്ദ് കിഷോർ നടത്തി. തുടർന്ന് കലാപരിപാടികളും, അത്താഴ വിരുന്നും പ്രത്യേക പരിപാടിയായ “മണിശീലുകൾ & ചാലക്കുടിക്കാരനും ചാക്യാരും അരങ്ങേറി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here