സി.പി. ബിജുവിന്റെ ചെറുകഥാസമാഹാരമായ ‘കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍’ പ്രകാശനം ചെയ്തു. തൃശ്ശൂര്‍ വെളിയന്നൂരിലെ മാതൃഭൂമി ബുക്സില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവിന് ആദ്യ പ്രതി നല്കി അഷ്ടമൂര്‍ത്തി പ്രകാശനം നിര്‍വഹിച്ചു.
സ്വപ്ന സി. കോന്പാത്ത് പുസ്തകം പരിചയപ്പെടുത്തി. എഴുത്തിന്റെ വഴികളെക്കുറിച്ച് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കൂടിയായ സി.പി. ബിജു പ്രസംഗിച്ചു. മാതൃഭൂമി ബുക്സാണ് ‘കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍’ പ്രസിദ്ധീകരിച്ചത്.