തിരുമാറാടി പഞ്ചായത്തിലെ പ്രീ പ്രൈമറി കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന പദ്ധതി കാക്കൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങി. കാക്കൂർ ഗവ. എൽ.പി. സ്കൂൾ, മണ്ണത്തൂർ ഗവ. എൽ.പി. സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കഥാചിത്രങ്ങളും കുട്ടിക്കവിതകളുമായി 50 വീതം പുസ്തകങ്ങളാണ് സമ്മാനിച്ചത്.
സഹകരണ ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജോർജ് ജേക്കബ്, ഡി. പ്രേംനാഥ്, ഷൈജു ജോൺ, ഡോ. ശിവകേശ് രാജേന്ദ്രൻ, മണ്ണത്തൂർ ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ടി.എസ്. പ്രമീളകുമാരി എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.